പ്രൈം വോളിയിൽ ഹൈദരാബാദ് ലെഗ് മത്സരങ്ങൾ ഇന്ന് മുതൽ
ഹൈദരാബാദ്: ആവേശകരമായ ബംഗളൂരു പാദ മത്സരങ്ങൾക്ക് ശേഷം പ്രൈം വോളിബാൾ ലീഗിന്റെ ഹൈദാരാബാദ് ലെഗ് മത്സരങ്ങൾ ഇന്ന് തുടങ്ങും. ലീഗിന്റെ ആദ്യ സീസണിന് വേദിയായ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇത്തവണയും മത്സരങ്ങൾ. ഇന്ന് വൈകിട്ട് 7ന് നടക്കുന്ന ഹൈദരാബാദ് ലെഗ് ഉദ്ഘാടന മത്സരത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സും ആതിഥേയരായ ഹൈദരാബാദ് ബ്ലാക്ക് ഹോക്സും തമ്മിൽ ഏറ്റുമുട്ടും. ബംഗളൂരുവിൽ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ഹൈദരാബാദിൽ ജയിച്ച് തുടങ്ങാമെന്ന പ്രതീക്ഷയിലാണ്. മറുവശത്ത് ബംഗളൂരുവിൽ മൂന്ന് മത്സരങ്ങൾ കളിച്ച ഹൈദരാബാദിന് ഒന്നിൽ മാത്രമാണ് ജയിക്കാനായത്.
സ്വന്തം കാണികൾക്ക് മുന്നിൽ ജയിച്ചുതുടങ്ങാനാണ് ഹൈദരാബാദും ആഗ്രഹിക്കുന്നത്.
ലൈവ്: സോണി ടെൻ 1 (ഇംഗ്ലീഷ്), സോണി ടെൻ 3 (ഹിന്ദി), സോണിടെൻ 4 (തമിഴ്, തെലുങ്ക്), സോണി ടെൻ 2 (മലയാളം). ഇന്ത്യക്ക് പുറത്തുള്ളവർക്ക് വോളിബോൾ വേൾഡിലൂടെയും തത്സമയം മത്സരങ്ങൾ കാണാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |