കേപ്ടൗൺ: വനിതാ ട്വന്റി-20 ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റിൻഡീസിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യ രണ്ടാം ജയം തേടിയാണ് കളത്തിലിറങ്ങുന്നത്. പരിക്ക് മൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന സ്മൃതി മന്ഥന ഇന്ന് കളിക്കുമെന്നാണ് വിവരം. വെസ്റ്റിൻഡീസ് ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു.
ഗ്രൂപ്പ് എയിലെ മത്സരത്തിൽ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക 65 റൺസിന് ന്യൂസിലൻഡിനെ കീഴടക്കി. സ്കോർ: ദക്ഷിണാഫ്രിക്ക 132/6, ന്യൂസിലൻഡ് 67/10 ( 18.1 ഓവർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |