കേപ്ടൗൺ: വനിതാ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇംഗ്ളണ്ടിനെ നേരിടും. ഇംഗ്ളണ്ടും ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചവരാണ്. രണ്ടാം ഗ്രൂപ്പിൽ നാലുപോയിന്റുമായി ഇംഗ്ളണ്ടാണ് ഒന്നാമത്. നാലുപോയിന്റ് തന്നെയുള്ള ഇന്ത്യ രണ്ടാമതാണ്. ആദ്യ മത്സരത്തിൽ പാകിസ്ഥാനെയും രണ്ടാം മത്സരത്തിൽ വിൻഡീസിനെയുമാണ് ഇന്ത്യ തോൽപ്പിച്ചിരുന്നത്.
6.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |