കൊൽക്കത്ത : ഐ.എസ്.എല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ചതിനുശേഷമുള്ള ആദ്യ കളിയിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഇന്നലെ കൊൽക്കത്തയിൽ എ.ടി.കെ മോഹൻ ബഗാനോട് 2-1നാണ് തോറ്റത്. ലീഡ് നേടിയശേഷമായിരുന്നു തോൽവി. 64ാം മിനിറ്റിൽ രാഹുല്‍ കെ.പി രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് തിരിച്ചടിയായി.
ദിമിത്രിയോസ് ഡയമന്റാകോസാണ് ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചത്. എടികെ ബഗാനായി കാൾ മക്ഹ്യൂഗ് ഇരട്ടഗോൾ നേടി. ജയത്തോടെ എടികെ ബഗാൻ പ്ലേ ഓഫ് ഉറപ്പാക്കി. 31 പോയിന്റുമായി അവർ മൂന്നാമതെത്തി.
ഇത്രതന്നെ പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഗോൾ വ്യത്യാസത്തിൽ അഞ്ചാമതായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |