തിരുവനന്തപുരം: ദേശീയ സ്കൂൾ കായികമേള റദ്ദാക്കി എന്ന വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ മേള നടത്തണമെന്നാവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂറിന് കത്തയച്ചു. സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഒഫ് ഇന്ത്യയാണ് ഗെയിംസ് നടത്തേണ്ടത്.
ദേശീയ ഗെയിംസ് നടത്താത്തത് ഗെയിംസിന് തയാറെടുത്ത വിദ്യാർത്ഥികൾക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് കത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ വിദ്യാർത്ഥികൾ ഇക്കാര്യത്തിൽ നിരാശരാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്നും ഈ അക്കാഡമിക് വർഷം ദേശീയ സ്കൂൾ കായികമേള നടത്താനുള്ള നിർദ്ദേശം നൽകണമെന്നും മന്ത്രി കത്തിൽ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |