കോഴിക്കോട്: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഇരുപത്തഞ്ചാമത് വേൾഡ് ഫൂട്ട് വോളി ചാംപ്യൻഷിപ്പിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി. ആതിഥേയരായ ഇന്ത്യയടക്കം പന്ത്രണ്ടോളം രാജ്യങ്ങളാണ് മൂന്നുദിവസം നീണ്ടു നില്ക്കുന്ന ചാംപ്യൻഷിപ്പിൽ ഏറ്റുമുട്ടുന്നത്. മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എ.ഡി.എം.സി.മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു. ഓർഗ നൈസിംഗ് സെക്രട്ടറി എ.കെ. മുഹമ്മദ് അശ്രഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ഫുട് വോളി വേൾഡ് വൈഡ് സെക്രട്ടറി ജനറൽ അഫ്ഗാൻ അംദ്‌ജേജ് ഹജി (അസർബൈജാൻ), ഇന്ത്യൻ ഫുട്വോളി അസോസിയേഷൻ പ്രസിഡന്റ് രാം അവ്താർ, നേപ്പാൾ മേയർ പ്രകാശ് അധികാരി, കോർപ്പറേഷൻ കൗൺസിലർ റംലത്ത്, സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ,
കെ.വി.അബ്ദുൾ മജീദ്, എം.മുജീബുറഹ്മാൻ, ടി.എം.അബ്ദുറഹ്മാൻ , കെൻസ ബാബു പാലക്കണ്ടി, അസീം വെളിമണ്ണ, സി.പി.എ റഷീദ്, എം.എ.സാജിദ് എന്നിവർ പ്രസംഗിച്ചു. വൈസ് ചെയർമാൻ സുബൈർ കൊളക്കാടൻ സ്വാഗതവും ഡയറക്ടർ ആർ.ജയന്ത് കുമാർ നന്ദിയും പറഞ്ഞു.ടൂർണമെന്റ് ലോഗോ ഡിസൈൻ ചെയ്ത അസ്ലം തിരൂരിന് മേയർ ഉപഹാരം നൽകി.
ഉദ്ഘാടനത്തിന് മുന്നോടിയായി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നിന്ന് ചാംപ്യൻഷിപ് ഗ്രൗണ്ടിലേക്ക് വർണശബളമായ ഘോഷയാത്രയും നടന്നു. ഒന്നാം ദിവസത്തെ ആദ്യ മത്സരത്തിൽ 2 സെറ്റ് കളിയിൽ 16 -13 പോയിന്റിന് വിയറ്റ്നാമിനെ പരാജയപ്പെടുത്തി ഫ്രാൻസ് വിജയിയായി. രണ്ടാം മാച്ചിൽ 2 സെറ്റ് കളിയിൽ 16- 4 ന് നേപ്പാളിനെ പരാജയപ്പെടുത്തി റുമാനിയ വിജയിയായി. മൂന്നാം മാച്ചിൽ 2 സെറ്റ് കളിൽ 17-15 ന് ബംഗ്ലാദേശിനെ പരാജയപെടുത്തി യു.എ.ഇ വിജയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |