കേപ്ടൗൺ: വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്നലെ നടന്ന സെമിയിൽ കിരീട പ്രതീക്ഷയുമായെത്തിയ ഇംഗ്ലണ്ടിനെ ആറ് റൺസിന് കീഴടക്കി ദക്ഷിണാഫ്രിക്ക ഫൈനലിൽ കടന്നു. ആദ്യം ബാറ്ര് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറിൽ 8 വിക്കറ്ര് നഷ്ടത്തിൽ 158 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 4 വിക്കറ്റ് വീഴ്ത്തിയ അയാബോംഗ ഖകയും 3 വിക്കറ്റ് നേടിയ ഷബ്‌നിം ഇസ്മയിലുമാണ് ബാളുകൊണ്ട് ദക്ഷിണാഫ്രിക്കൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. നാറ്ര് സ്കൈവർ (40), ഡാന്നി വ്യാറ്റ് (34),ക്യാപ്ടൻ ഹീതർ നൈറ്റ് (31), സോഫിയ ഡങ്ക്‌ലി (28) എന്നിവർ ഇംഗ്ലീഷ് നിരയിൽ തിളങ്ങി. ടാസിം ബ്രിറ്റ്സ് (68) ലോറ വോൾവാർഡ്റ്റ് (53),മരിസന്നെ കപ്പ് (13 പന്തിൽ 27) എന്നിവരുടെ ബാറ്രിംഗാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. നാളെ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്ക നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |