SignIn
Kerala Kaumudi Online
Thursday, 19 September 2024 2.12 AM IST

സി.സി.എൽ: അമ്മ പിന്മാറി

Increase Font Size Decrease Font Size Print Page
ccl

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ മത്സരമായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ (സി.സി.എൽ) നിന്ന് താരസംഘടന 'അമ്മ" പിന്മാറി. മലയാള താരങ്ങളുടെ ടീമായ കേരള സ്ട്രൈക്കേഴ്സുമായുള്ള ബന്ധവും അവസാനിപ്പിച്ചു.

സി.സി.എൽ മാനേജ്മെന്റുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് തീരുമാനം. കേരള സ്ട്രൈക്കേഴ്സിന്റെ പേരിനൊപ്പം അമ്മയെന്ന് ചേർക്കുന്നത് ഒഴിവാക്കും. ടീമിന്റെ നോൺ പ്ളേയിംഗ് ക്യാപ്ടൻ സ്ഥാനത്തു നിന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ ഒഴിവാകും.

ഹൈദരാബാദിൽ ആരംഭിച്ച ഈ സീസണിലെ സി.സി.എല്ലിൽ കുഞ്ചാക്കോ ബോബൻ ക്യാപ്ടനായ കേരള സ്ട്രൈക്കേഴ്സ് കളിക്കുന്നുണ്ട്. കളഇച്ച രണ്ട് കളിയിലും ടീം തോറ്റു. ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള തുടങ്ങിയവർ ടീമിലുണ്ട്. അമ്മ ബന്ധം അവസാനിപ്പിച്ചെങ്കിലും താരങ്ങൾ കളിക്കുന്നതിന് വിലക്കില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.

2011ൽ ആരംഭിച്ച സി.സി.എല്ലിൽ 2012 മുതൽ മലയാളിതാരങ്ങൾ കളിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, CCL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.