ദുബായ്: വനിതാ ട്വന്റി-20 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ തിരഞ്ഞെടുത്ത പന്ത്രണ്ടംഗ മോസ്റ്റ് വാല്യൂബിൾ ടീമിൽ ഇന്ത്യയിൽ നിന്ന് ഇടം നേടിയത് യുവ വിക്കറ്റ് കീപ്പർ ബാറ്രർ റിച്ചാ ഘോഷ് മാത്രം. മുൻവിൻഡീസ് താരം ഇയാൻ ബിഷപ്പും മുൻ ഓസീസ് താരം മെലെനി ജോൺസും ഉൾപ്പെടെയുള്ള പാനൽ തിരഞ്ഞടുത്ത ടീമിൽ മദ്ധ്യനിര ബാറ്രറായാണ് റിച്ചയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോക ചാമ്പ്യൻമാരായ ഓസീസ് ടീമിൽ നിന്ന് നാല് പേരും റണ്ണറപ്പായ ദക്ഷിണാഫ്രിക്കയിൽ നിന്ന് മൂന്ന് പേരെും ടീമിലുണ്ട്. ഇംഗ്ലീഷ് താരം നാറ്റ് സ്കൈവറാണ് ടീം ക്യാപ്ട
ൻ.
ടീം : തസ്മിൻ ബ്രിറ്റ്സ് (ദക്ഷിണാഫ്രിക്ക), അലിസ ഹീലി (ഓസ്ട്രേലിയ, വിക്കറ്ര് കീപ്പർ), ലൗറ വോൾവാർട്ട് (ദക്ഷിണാഫ്രിക്ക), നാറ്റ് സ്കൈവർ (ഇംഗ്ലണ്ട്), ആഷ്ലി ഗാർഡ്നർ (ഓസ്ട്രേലിയ), റിച്ച ഘോഷ് (ഇന്ത്യ),സോഫി എക്ലസ്റ്റൺ (ഇംഗ്ലണ്ട്) കരഷ്മ റംഹാറാക്ക് (വിൻഡീസ്), ഷബ്നിം ഇസ്മയിൽ (ദക്ഷിണാഫ്രിക്ക), ഡാർസി ബ്രൗൺ (ഓസ്ട്രേലിയ) മെഗൻ സ്കൗട്ട് (ഓസ്ട്രേലിയ),എർല പ്രെൻഡൻഗസ്റ്റ് (അയർലൻഡ്).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |