ലണ്ടൻ: ആറ് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ എറിക് ടെൻ ഹാഗ് എന്ന ചാണക്യന് കീഴിൽ ഇംഗ്ലീഷ് ലീഗ് ഉയത്തി കിരീട വരൾച്ചയ്ക്ക് അവസാനമിട്ടിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് യുണൈറ്രഡ് ലീഗ് കപ്പുയർത്തിയത്. 2017ലെ യൂറോപ്പ ലീഗ് കിരീട നേട്ടത്തിന് ശേഷം യുണൈറ്റഡിന്റെ ഷെൽഫിലെത്തുന്ന ആദ്യത്തെ ട്രോഫിയാണ് ഈ ഇംഗ്ലീഷ് ലീഗ് കപ്പ്. വെംബ്ലി വേദിയായ മത്സരത്തിൽ 33-ാം മിനിട്ടിൽ കസെമിറൊയുടെ ഗോളിൽ ലീഡെടുത്ത യുണൈറ്റഡ് 39-ാം മിനിട്ടിൽ റാഷ്ഫോർഡ് നേടിയ ഗോളിൽ വിജയമുറപ്പിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ തിരിച്ചടിയ്ക്കാൻ ന്യൂകാസിൽ പരമാവധി ശ്രമിച്ചെങ്കിലും പാറപോലുറച്ച് നിന്ന മാഞ്ചസ്റ്രർ പ്രതിരോധനിരയേയും ഗോൾ കീപ്പർ ഡി ഗിയയേയും മറികടക്കാൻ അവർക്കായില്ല. 1999ന് ശേഷം ന്യൂകാസിൽ ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |