ദുബായ്: ലോകഫുട്ബാളിലെ ഇിഹാസതാരങ്ങളായിരുന്ന ബ്രസീലിന്റെ റൊണാൾഡീഞ്ഞോയ്ക്കും റോബർട്ടോ കാർലോസിനും റൊമാരിയോക്കും റിവാൾഡോയ്ക്കുമെല്ലാമെതിരെ പന്ത് തട്ടാൻ ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരം ഐ.എം വിജയൻ ഇന്ന് കളത്തിലിറങ്ങുന്നു. ഇന്ന് ദുബായിലെ അൽ വാസൽ സബീൽ സ്റ്റേഡയത്തിൽ നടക്കുന്ന ചാരിറ്റി മത്സരത്തിലാണ് ബ്രസീലിയൻ സൂപ്പർ താരങ്ങളുൾപ്പെട്ട വേൾഡ് കപ്പ് സ്റ്റാർസ് ടീമും വിജയൻ അണിനിരക്കുന്ന ഏഷ്യൻ സ്റ്റാർസ് ടീമും ഏറ്രുമുട്ടുന്നത്. കുവൈത്ത് താരം അബ്ദുല്ല വബ്രാൻ, ഒമാൻ താരം അഹ്മദ് കാനോ, ഇറാഖ് താരം നാഷത് അക്രം തുടങ്ങിയവർ ഉൾപ്പെടുന്ന ഏഷ്യൻ സ്റ്റാർസ് ടീമിലെ ഒരേഒരു ഇന്ത്യൻ സാന്നിധ്യമാണ് വിജയൻ. ഏഷ്യൻ പാരാമ്പിക് കമ്മിറ്റിയും ദുബായ് ക്ലബ് ഫോർ പ്യൂപ്പിൾ ഓഫ് ഡിറ്റർമിനേഷനും ചേർന്നു സംഘടിപ്പിക്കുന്ന വെൽഫെയർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ചാരിറ്റ് മത്സരം സംഘടിപ്പിക്കുന്നത്. ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത നായകൻമാരായ ദുംഗ കഫു എന്നിവരെല്ലാം വേൾഡ് കപ്പ് സ്റ്റാർസ് ടീമിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |