SignIn
Kerala Kaumudi Online
Thursday, 19 September 2024 2.22 AM IST

വൺ റൺ വണ്ടർ

Increase Font Size Decrease Font Size Print Page
newzeland

രണ്ടാം ടെസ്റ്റ്: ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ 1 റൺസിന് കീഴടക്കി

വെല്ലിംഗ്ടൺ: ടെസ്റ്ര് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യം നിറഞ്ഞ് നിന്ന രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ഇംഗ്ലണ്ടിനെതിരെ 1 റൺസിന്റെ നാടകീയ ജയം. ഫോളോൺ ചെയ്ത ശേഷമാണ് ന്യൂസിലൻഡ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. ന്യൂസിലൻഡ് ഉയർത്തിയ 258 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് 48/1 എന്ന നിലയിൽ അഞ്ചാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് 256 റൺസിന് ഔട്ടാവുകയായിരുന്നു. 75-ാം ഓവറിലെ രണ്ടാം പന്തിൽ ജയിംസ് ആൻഡേഴ്സണെ (4) വിക്കറ്റ് കീപ്പർ ടോം ബ്ലൻഡലിന്റെ കൈയിൽ എത്തിച്ച് വാഗ്നറാണ് കിവികൾക്ക് ജയമൊരുക്കിയത്. രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റെടുത്ത വാഗ്നറാണ് കളി കിവീസിന് അനുകൂലമാക്കിയത്. ടീം സൗത്തി മൂന്നും മാറ്റ് ഹെൻറി രണ്ട് വിക്കറ്റും വീഴ്തി. സ്കോർ ഇംഗ്ലണ്ട് 435/8 ഡിക്ലയേർഡ്, 256/10, ന്യൂസിലൻഡ് 209 /10, 483/10 (ഫോളോൺ). ജയത്തോടെ രണ്ട് മതസരങ്ങൾ ഉൾപ്പെട്ട പരമ്പര 1-1ന് സമനിലയിൽ ആക്കാനും ന്യൂസിലൻഡിനായി.1993-ൽ ഓസ്‌ട്രേലിയക്കെതിരായ വെസ്റ്റിൻഡീസിന്റെ ജയത്തിനു ശേഷം ഇതാദ്യമായാണ് ടെസ്റ്റ് ചരിത്രത്തിൽ ഒരു ടീം ഒരു റൺസിന്റെ ജയം നേടുന്നത്.ഫോളോൺ ചെയ്ത് ഒരു ആ ടെസ്റ്റിൽ ജയിക്കുന്നത് നാലാം തവണയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, NEWZELAND
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.