SignIn
Kerala Kaumudi Online
Friday, 19 April 2024 4.56 PM IST

വനിതാ പ്രിമിയർ ലീഗ് : ബാംഗ്ളൂരിനെ വീഴ്ത്തി ഡൽഹി

wpl

മുംബയ്: വനിതാ പ്രീമിയർ ലീഗിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 60 റൺസിന് തോൽപ്പിച്ച് ഡൽഹി ക്യാപ്പിറ്റൽസ്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ഡൽഹി ആദ്യം ബാറ്റുചെയ്ത് 223/2 എന്ന കൂറ്റൻ സ്കോർ ഉയർത്തിയ ശേഷം ബാംഗ്ളൂരിനെ 163/8ൽ തളച്ചാണ് വമ്പൻ വിജയം ആഘോഷിച്ചത്.

അർദ്ധസെഞ്ച്വറികൾ നേടുകയും ഓപ്പണിംഗിൽ 14.3ഓവറിൽ 162 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്ത ഷഫാലി വർമ്മ(45 പന്തിൽ 84 റൺസ്),ക്യാപ്ടൻ മെഗ് ലാന്നിംഗ്(43 പന്തിൽ 72 റൺസ്) എന്നിവരുടെ വെടിക്കെട്ടാണ് ഡൽഹിയെ കൂറ്റൻ സ്കോറിലെത്തിച്ചത്. മരിസാന്നെ കാപ്പ് 39 റൺസുമായും ജെമീമ റോഡ്രിഗസ് 22 റൺസുമായും പുറത്താവാതെ നിന്നു. നാലോവറിൽ 29 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ താര നോറിസാണ് ആർ.സി.ബി ബാറ്റിംഗ് നിരയെ തകർത്തത്. വനിതാ പ്രിമിയർ ലീഗിലെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടത്തിന് ഉടമയായും നോറിസ് മാറി.

224 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ആർ.സി.ബിക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കാനേ സാധിച്ചുള്ളൂ. മികച്ച തുടക്കം ലഭിച്ച ശേഷം ആർ.സി.ബി കളി കൈവിടുകയായിരുന്നു. ക്യാപ്ടൻ സ്മൃതി മന്ഥാന (23 പന്തിൽ 35), എല്ലിസെ പെറി (19 പന്തിൽ 31), ഹീതർനൈറ്റ് (21 പന്തിൽ 34), മേഗൻ ഷുട്ട് (19 പന്തിൽ30) എന്നിവർക്ക് മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായത്. സോഫി ഡിവൈൻ (14), ദിഷ കസാറ്റ് (9), റിച്ച ഘോഷ് (2) എന്നിവർ നിരാശപ്പെടുത്തി. ഇന്നത്തെ മത്സരം മുംബയ് ഇന്ത്യൻസ് Vs ആർ.സി.ബി രാത്രി 7.30 മുതൽ ജിയോ സിനിമയിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, WPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.