മുംബയ് : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന ആദ്യ സെമിയുടെ ആദ്യ പാദത്തിൽ ബെംഗളുരു എഫ്.സി മറുപടിയില്ലാത്ത ഏകഗോളിന് മുംബയ് സിറ്റിയെ തോൽപ്പിച്ചു. മുംബയ് സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.78-ാം മിനിട്ടിൽ സുനിൽ ഛെത്രി നേടിയ ഗോളിനാണ് ബെംഗളുരു മുന്നിലെത്തിയത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് മുംബയ് സിറ്റി സെമിയിൽ എത്തിയിരുന്നത്. രണ്ടാം പാദ സെമിഫൈനൽ അടുത്ത ഞായറാഴ്ചയാണ്.
സീസണിലെ തുടർച്ചയായ മൂന്നാം തോൽവിയാണ് ഇന്നലെ മുംബയ് സിറ്റി വഴങ്ങിയത്. പോയിന്റ് പട്ടികയിൽ മുന്നിലെത്തി ഐ.എസ്.എൽ ഷീൽഡ് സ്വന്തമാക്കിയശേഷം അവസാന രണ്ട് ലീഗ് മത്സരങ്ങളിലും മുംബയ് തോറ്റിരുന്നു. അതിലൊന്ന് ബെംഗളുരുവിന് എതിരെയായിരുന്നു. ബെംഗളുരുവിന്റെ സീസിണിലെ തോൽവിയറിയാത്ത തുടർച്ചയായ 10-ാം മത്സരമായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |