കോഴിക്കോട്: കേരള പ്രീമിയർ ലീഗ് സൂപ്പർ സിക്സിലെ അവസാന മത്സരത്തിൽ ഗോകുലം കേരള എഫ്.സിക്ക് ജയം. കേരള ബ്ലാസ്റ്റേഴ്സിനെ 2-0നാണ് പരാജയപ്പെടുത്തിയത്. ഇതോടെ ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽനിന്ന് പുറത്തായി.
ഇന്നലെ കോഴിക്കോട് ഇ എം എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലൈവാംഗ് ബോഹാം സ്റ്റീഫൻ സതാർക്കർ എന്നിവരാണ് ഗോകുലത്തിനായി ഗോൾ നേടിയത്. ലീഗിലെ സൂപ്പർ സിക്സ് മത്സരങ്ങളും ഇതോടെ പൂർത്തിയായി. ഗോകുലം സെമിയിൽ പ്രവേശിച്ചു. സെമി മത്സരങ്ങൾ തിങ്കളാഴ്ച തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |