ഹാഗ്ലി ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത ലക്ഷ്യം വയ്ക്കുന്ന ശ്രീലങ്ക ന്യൂസിലൻഡിനെതിരായ നിർണായകമായ ഒന്നാം ടെസ്റ്റിൽ പിടിമുറുക്കുന്നു. ഒന്നാം ഇന്നിംഗ്സിൽ 355 റൺസിന് ഓൾഔട്ടാക്കി ശ്രീലങ്കയ്ക്കെതിരെ ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ന്യൂസിലൻഡ് രണ്ടാം ദിനം കളിനിറുത്തുമ്പോൾ 162/5 എന്ന നിലയിൽ പതറുകയാണ്. അസിത ഫെർണാണ്ടോയും ലഹിരുകുമാരയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 193 റൺസ് പിന്നിലാണവർ. രാവിലെ 305/6 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് 50 റൺസിനുള്ളിൽ ബാക്കി വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു.ന്യൂസിലൻഡിനായി ക്യാപ്ടൻ ടീം സൗത്തി അഞ്ച് വിക്കറ്റ് വീഴ്ത്തി.മാറ്റ് ഹെൻറി 4 വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |