കൽപ്പറ്റ: കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് ഒന്നാം പാദ സെമിഫൈനലിൽ കേരള യുണൈറ്റഡ് 3-0ത്തിന് വയനാട് യുണൈറ്റഡ് എഫ്.സിയെ പരാജയപ്പെടുത്തി. 21ാം മിനിറ്റിൽ നൈജീരിയൻ താരം ഇസക്കിയാൽ ഓറ്ഹ കേരള യുണൈറ്റഡിന് വേണ്ടി ആദ്യ ഗോൾ നേടി. 56ാം മിനിറ്റിൽ എം. മനോജാണ് രണ്ടാം ഗോൾ നേടിയത്. കളി അവസാനിക്കാൻ രണ്ടു മിനിറ്റ് ബാക്കി നിൽക്കെയായിരുന്നു മൂന്നാം ഗോൾ പിറന്നത്. മണിപ്പൂരി താരം വാൻലാൽ മത്സമ്മയായിരുന്നു സ്കോറർ. പൊരുതി കളിച്ചെങ്കിലും വയനാട് യുണൈറ്റഡ് എഫ്.സിക്ക് ഗോൾ മടക്കാൻ കഴിഞ്ഞില്ല. ഇന്ന് നടക്കുന്ന ഒന്നാം പാദ സെമിയിൽ ഗോകുലവും കോവളം എഫ്.സിയും ഏറ്രുമുട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |