ന്യൂഡൽഹി: രാജ്യതലസ്ഥാനം വേദിയാകുന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യനും ഇന്ത്യയുടെ സുവർണ പ്രതീക്ഷയുമായ നിഖാത് സരിൻ രണ്ടാം റൗണ്ടിൽ കടന്നു. 50 കിലോഗ്രാം വിഭാഗത്തിൽ അസർബൈജാന്റെ അനാഖനിം ഇസ്മയിലോവയ്ക്കെതിരെ തകർപ്പൻ ആർ.എസ്.സി (റഫറി സ്റ്രോപ്പ് കോണ്ടസ്റ്ര്) വിജയം നേടിയാണ് നിഖാത് തുടക്കം ഗംഭീരമാക്കിയത്. ടോപ് സീഡും ആഫ്രിക്കൻ ചാമ്പ്യുമായ റൗമ്യാസ ബൗലാം ആണ് നിഖാതിന്റെ അടുത്ത എതിരാളി.
52 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ സാക്ഷി ചാധരി കൊളംബിയയുടെ മാർട്ടിനസ് മരിയ ജോസിനെ തരിപ്പണമാക്കി (5-0) ഒന്നാം റൗണ്ട് കടന്നു. 81 പ്ലസ് വിഭാഗത്തിൽ നൂപുർ ഷെറോൺ ക്വാർട്ടറിലെത്തി. 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതിയും ജയിച്ചു കയറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |