ഇന്ത്യൻവെൽസ് : ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാറ്റ് എബ്ഡനും ചേർന്ന സഖ്യം ഇന്ത്യൻവെൽസ് എ.ടി.പി മാസ്റ്റേഴ്സ് 1000 ചാമ്പ്യൻഷിപ്പിന്റെ ഡബിൾസ് ജേതാക്കളായി.ഫൈനലിൽ ടോപ്സീഡ് വെസ്ലി കൂളോഫ്- നീൽ സ്കുപ്സ്കി സഖ്യത്തെ 6-3, 2-6, 10-8 എന്ന സ്കോറിനാണ് ബൊപ്പണ്ണ സഖ്യം തോൽപ്പിച്ചത്. ഒരു എ.ടി.പി മാസ്റ്റേഴ്സ് 1000 ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്ന ഏറ്റവും പ്രായംകൂടിയ താരമാണ് 43കാരനായ രോഹൻ ബൊപ്പണ്ണ. 42-ാം വയസിൽ സിൻസിന്നാറ്റി കിരീടം നേടിയിരുന്ന ഡാനിയേൽ നെസ്റ്ററുടെ റെക്കാഡാണ് ബൊപ്പണ്ണ തകർത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |