കൊച്ചി: ടേബിൾ ടെന്നിസ് അസോസിയേഷൻ ഓഫ് കേരള (ടി.ടി.എ.കെ)യുടെ ആഭിമുഖ്യത്തിൽ വിവിധ കായിക ഇനങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ മുതിർന്ന താരങ്ങളേയും അതേ ഇനത്തിൽ പ്രാഗത്ഭ്യം തെളിയിച്ച പുതുതലമുറ കായിക താരങ്ങളെയും കേന്ദ്ര യുവജന സ്പോർട്സ് മന്ത്രി അനുരാഗ് ഠാക്കൂർ ആദരിച്ചു.
ടേബിൾ ടെന്നിസിലെ കേരളത്തിലെ ഏക ഒളിമ്പ്യൻ എ. രാധിക സുരേഷ്, ഇന്ത്യൻ താരവും പതിനൊന്നു തവണ സ്റ്റേറ്റ് ചാമ്പ്യനുമായിരുന്ന വി.ശ്രീനിവാസൻ, ഒളിമ്പ്യൻ അത്ലറ്റ് മേഴ്സി കുട്ടൻ, ബാസ്ക്കറ്റ്ബോളിലെ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന ലീലാമ്മ സന്തോഷ്, ഫുട്ബോളിൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി ജയിച്ച ടീമിലെ അംഗമായ സി.സി.ജേക്കബ്, ബാഡ്മിന്റൺ അർജുന അവാർഡ് ജേതാവായ ജോർജ് തോമസ്, ക്രിക്കറ്റിലെ ദേശീയ സെലക്റ്ററായിരുന്ന കെ.ജയരാമൻ, പുതുതലമുറയിലെ ടേബിൾ ടെന്നിസ് സംസ്ഥാന ചാമ്പ്യൻ റീവ അന്ന മൈക്കിൾ, അമിർ അഫ്താബ്, ഇന്ത്യൻ താരം ഗൗരി നന്ദന, കെ.എ.അഭിരാമി, ഐ.എസ്.എൽ കേരള ബ്ലാസ്റ്റേഴ്സ് ടീമംഗമായ നിഹാൽ സുദീഷ്, ബാഡ്മിന്റൺ ഏഷ്യൻ ബ്രോൺസ് മെഡലിസ്റ്റ് ബ്ജോൺ ജയ്സൺ, ഫാസ്റ്റ് ബൗളർ ജോബിൻ പി. ജോബി എന്നിവരാണ് ആദരം നേടിയത്.
സ്റ്റാഗ്-ചാമ്പ്സ് സ്കൂൾ സ്പോർട്സ് എഡ്യൂക്കേഷൻ പ്രോഗ്രാം കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി സ്കൂളിൽ കേന്ദ്ര കായിക മന്ത്രി ആനുരാഗ് താക്കൂർ ഉദ്ഘാടനം ചെയ്തു.
വരും വർഷങ്ങളിൽ ദേശീയ അന്തർദേശീയ തലത്തിൽ ടേബിൾ ടെന്നിസ് ചാമ്പ്യൻമാർ ഉണ്ടാവട്ടെ എന്ന് മന്ത്രി ആശംസിച്ചു.
ടി.ടി.എ.കെ പ്രസിഡന്റ് പത്മജ എസ്. മേനോൻ, ഹോണററി സെക്രട്ടറി മൈക്കിൾ മാത്തായി, രാജഗിരി ക്രിസ്തു ജയന്തി സ്കൂൾ പ്രിൻസിപ്പൽ സജി വർഗ്ഗീസ്, രാജഗിരി കോളേജ് പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ്, ഫാ.ഡോ.സാജു എം.ഡി, ഫാ.ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |