റിയാദ്: 38-ാം വയസിലും തന്റെ വീര്യം ചോർന്നുപോയിട്ടില്ലെന്ന് തെളിയിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഫ്രീകിക്ക് ഗോൾ. സൗദിപ്രോ ലീഗിൽ അഭ ക്ലബ്ബിനെതിരെ അൽ നസ്ർ ക്ലബിനുവേണ്ടി 35 വാര അകലെനിന്ന് ക്രിസ്റ്റ്യാനോനോ എടുത്ത ഫ്രീകിക്ക് ഗോളിയെ നിഷ്പ്രഭനാക്കി വലകുലുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായി.യൂറോകപ്പ് യോഗ്യതാമത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോയെ ഉൾപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ലോംഗ് റേഞ്ചർ ഗോൾ പിറന്നത്.
മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന അൽ നസ്റിനെ 78-ാം മിനിട്ടിലെ ഫ്രീകിക്ക് ഗോളിലൂടെ ക്രിസ്റ്റ്യാനോ സമനിലയിലെത്തിച്ചു. 86-ാം മിനിട്ടിൽ താലിസ്ക പെനാൽറ്റിയിലൂടെ നേടിയ ഗോളിന് അൽ നസ്ർ കളി ജയിക്കുകയും ചെയ്തു. പെനാൽറ്റി കിക്കെടുക്കാൻ ക്രിസ്റ്റ്യാനോയാണ് താലിസ്കയെ നിർബന്ധിച്ചത്. വിജയിച്ചെങ്കിലും അൽ നസ്ർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുതന്നെ തുടരുകയാണ്. 21 മത്സരങ്ങളിൽ നിന്ന് 49 പോയന്റാണ് ടീമിനുള്ളത്. അൽ ഇത്തിഹാദാണ് ഒന്നാമത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |