ലണ്ടൻ : ഈ സീസണിലെ ആറാം ഹാട്രിക്കുമായി എർലിംഗ് ഹാലാൻഡ് വീണ്ടും മിന്നിത്തിളങ്ങിയതോടെ എഫ്.എ കപ്പ് ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനലിൽ 6-0ത്തിന് ബേൺലിയെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി സെമിയിലെത്തി.32,35,59 മിനിട്ടുകളിലായിരുന്നു ഹാലാൻഡിന്റെ ഗോളുകൾ. ജൂലിയാൻ അൽവാരേസ് 62,73 മിനിട്ടുകളിലായി സ്കോർ ചെയ്തപ്പോൾ 68-ാം മിനിട്ടിൽ കോൾ പാമറും ഒരു ഗോൾ നേടി.തുടർച്ചയായ അഞ്ചാം സീസണിലാണ് സിറ്റി എഫ്.എ കപ്പ് സെമിയിലെത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |