പാരീസ്: തുടർച്ചയായ മൂന്നാം തവണയും ഫ്രഞ്ച്ഓപ്പൺ വനിതാ സിംഗിൾസ് കരീടത്തിൽ മുത്തമിട്ട് ലോക ഒന്നാം നമ്പർതാരം ഇഗ സ്വിയാറ്റക്ക്. കരിയറിലെ ആദ്യ ഗ്രാൻസ്ലാം ഫൈനലിനിറങ്ങിയ ഇറ്റാലിയൻ താരം ജാസ്മിൻ പവോലിനിയെ നേരിട്ടുള്ള സെറ്റുകളിൽ അനായാസം കീഴടക്കിയാണ് പോളിഷ് താരം ഇഗ കിരീടത്തിൽ മുത്തമിട്ടത്. സ്കോർ:6-2,6-1. ഇഗയുടെ കരിയറിലെ നാലാം ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്.
സ്വരേവ്-അൽകാരാസ്
ഇന്ന് നടക്കുന്ന പുരുഷ സിംഗിൾസ് ഫൈനലിൽ സ്പാനിഷ് താരം കാർലോസ് അൽകാരസും ജർമ്മൻ താരം അലക്സാണ്ടർ സ്വരേവും തമ്മിൽ ഏറ്റുമുട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |