നാലായിരത്തിലേറെ പുതിയ ഡിസൈനുകൾ
കുമരകം : ഗുണമേന്മയേറിയതും വൈവിദ്ധ്യപൂർണവുമായ വസ്ത്രങ്ങളുടെ കലവറയൊരുക്കി മലയാളികളുടെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ രാംരാജ് കോട്ടൺ. നാലായിരത്തിലേറെ പുതിയ ഡിസൈനുകളാണ് അവതരിപ്പിക്കുന്നത്. വൈവിദ്ധ്യങ്ങളായ തനത് വസ്ത്രങ്ങൾ അവതരിപ്പിച്ച് ഇന്ത്യൻ വസ്ത്ര വിപണിയെ ചടുലമാക്കിയതായി രാംരാജ് ഗ്രൂപ്പ് ചെയർമാൻ കെ. ആർ. നാഗരാജൻ പറഞ്ഞു. ജയറാം അഭിനയിക്കുന്ന പുതിയ പരസ്യചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കുമരകത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വസ്ത്ര പാരമ്പര്യത്തെ ലോകമെങ്ങും എത്തിക്കാനുള്ള രാംരാജിന്റെ യജ്ഞത്തിന് ശക്തമായ പിന്തുണ നൽകുന്നത് കേരളമാണ്. ഗുണമേന്മയുള്ള കോട്ടൺ മിതമായ നിരക്കിൽ ഉപഭോക്താക്കളിൽ എത്തിച്ചതാണ് വിജയത്തിന്റെ രഹസ്യം. നടൻ കാളിദാസ് ജയറാമും, പ്രതിശ്രുത വധു തരിണിയും രാംരാജ് കോട്ടൺസിന്റെ ബ്രാൻഡ് അംബാസഡർമാരാകും. പരസ്യത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ഉത്തരേന്ത്യയിലേക്ക് ബിസിനസ് വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |