SignIn
Kerala Kaumudi Online
Friday, 13 September 2024 10.33 AM IST

നൊവാക്കിന് ക്വാർട്ടറിൽ 60

Increase Font Size Decrease Font Size Print Page
novak

ലണ്ടൻ : ഗ്രാൻസ്ളാം ടൂർണമെന്റുകളിലെ തന്റെ 60-ാം ക്വാർട്ടർ ഫൈനലിലേക്കെത്തി ലോക രണ്ടാം നമ്പർ താരം നൊവാക് ജോക്കോവിച്ച്. കഴിഞ്ഞ രാത്രി നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ ഡെന്മാർക്ക് താരം ഹോൾഗർ റൂണെയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് നൊവാക്ക് ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. തന്റെ 15-ാമത് വിംബിൾഡൺ ക്വാർട്ടർ ഫൈനലിലാണ് സെർബിയക്കാരനായ നൊവാക്ക് കളിക്കാനൊരുങ്ങുന്നത്. ഇവിടെ ഏഴുവട്ടം ചാമ്പ്യനായിട്ടുള്ള താരമാണ് നൊവാക്ക്.

പ്രീ ക്വാർട്ടറിൽ 6-3,6-4,6-2 എന്ന സ്കോറിനാണ് നെവാക്ക് ജയിച്ചത്. രണ്ട് മണിക്കൂർ നീണ്ട മത്സരത്തിൽ ഒരിക്കൽപ്പോലും റൂണെയ്ക്ക് നൊവാക്കിന് വെല്ലുവിളിയാകാൻ കഴിഞ്ഞില്ല. എന്നാൽ മത്സരത്തിലുടനീളം റൂണെയുടെ ആരാധകർ നൊവാക്കിനെ കൂകി വിളിച്ചിരുന്നു. മത്സരശേഷമുള്ള പ്രസംഗത്തിൽ ഇവരെ വിമർശിച്ചാണ് നൊവാക്ക് മടങ്ങിയത്.

അതേസമയം പുരുഷ സിംഗിൾസിൽ നാലാം സീഡ് അലക്സിസ് സ്വരേവ് നാലാം റൗണ്ടിൽ തോറ്റ് പുറത്തായി. അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിൽ 13-ാം സീഡ് അമേരിക്കൻ താരം ടെയ്ലർ ഫ്രിറ്റ്സാണ് 4-6,6-7,6-4,7-6,6-3 എന്ന സ്കോറിന് സ്വരേവിനെ തോൽപ്പിച്ചത്.

ഡോണ സെമിയിൽ

വനിതാ സിംഗിൾസിൽ ഇന്നലെ നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ ന്യൂസിലാൻഡ് താരം ലുലു സണ്ണിന്റെ വിസ്മയക്കുതിപ്പിന് അറുതിവരുത്തി ക്രൊയേഷ്യൻ താരം ഡോണ വെകിച്ച് സെമിയിലെത്തി. രണ്ട് മണിക്കൂർ എട്ടുമിനിട്ട് നീണ്ട മൂന്ന് സെറ്റ് പോരാട്ടത്തിൽ 5-7,6-4,6-1 എന്ന സ്കോറിനാണ് ഡോണയുടെ സെമി പ്രവേശം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, NOVAK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.