ചങ്ങനാശ്ശേരി: അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ അമ്പയറായി അരങ്ങേറി മലയാളിയായ രാജേഷ് പിള്ള. ചങ്ങനാശ്ശേരി പുഴവാത് സ്വദേശിയാണ് . ഈമാസം 16ന് കെനിയയും നൈജീരിയയും തമ്മിൽ നടന്ന ട്വന്റി-20യായിരുന്നു രാജേഷ് നിയന്ത്രിച്ച ആദ്യ അന്താരാഷ്ട്ര മത്സരം.തൊട്ടടുത്ത ദിവസം രണ്ടാമത്തെ മത്സരവും നിയന്ത്രിച്ചു.
28 വർഷമായി ടെലികോം മേഖലയിൽ പ്രവർത്തിക്കുന്ന രാജേഷ് 15 രാജ്യങ്ങളിൽ ജോലിചെയ്തു. അവിടെയെല്ലാം ക്രിക്കറ്റുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നു. ഇന്ത്യ, യു.കെ., തായ്‌ലാൻഡ്, സൗത്ത് ആഫ്രിക്ക, നെതർലാൻഡ്, നൈജീരിയ, റുവാൺഡ, കെനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.
പുഴവാത് കൊട്ടാരം അമ്പലത്തിന് സമീപം രഞ്ജിനി വീട്ടിൽ രവീന്ദ്രനാഥപിള്ളയുടെയും ലതാ പിള്ളയുടെയും മകനാണ്. അനിതയാണ് ഭാര്യ. മക്കൾ: ആദിത്യാ പിള്ള, മേധാ പാർവതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |