
ബംഗളൂരു: നടിയും മോഡലുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ. റിയൽ എസ്റ്റേറ്റ് വ്യവസായിയും എ.വി.ആർ എന്റർടെയ്ൻമെന്റ് ഉടമയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയാണ് അറസ്റ്റിലായത്. നടിയുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ശ്രീലങ്കയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയപ്പോഴാണ് അറസ്റ്റിലായത്.
അടുപ്പം സ്ഥാപിച്ച ശേഷം അരവിന്ദ് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. മോർഫ് ചെയ്ത ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. ഇയാലഉടെ സമ്മർദ്ദത്താൽ ആത്മഹത്യക്ക് ശ്രമിച്ചെന്നും ആശുപത്രിയിലെത്തിയും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ആരോപണം നിഷേധിച്ച അരവിന്ദ് നടിക്ക് താൻ പണവും വീടും നൽകിയിരുന്നുവെന്നും അവർ മറ്റൊരാളുമായി ബന്ധം പുലർത്തിയിരുന്നുവെന്നും പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |