
ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ഭരണപക്ഷ അനുകൂല തരംഗമുണ്ടാക്കി, എൻ.ഡി.എയ്‌ക്ക് വൻ വിജയം സമ്മാനിച്ച നിതീഷ് കുമാർ ബീഹാറിൽ മുഖ്യമന്ത്രി പദത്തിൽ പത്താം ഇന്നിംഗ്സിന് ഒരുങ്ങുന്നു. സത്യപ്രതിജ്ഞ, സർക്കാർ രൂപീകരണ വിഷയങ്ങളിൽ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാകും.
ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും എൻ.ഡി.എയുടെ വൻ കുതിപ്പിന്റെ ക്രെഡിറ്റ് ഏവരും നൽകുന്ന നിതീഷിനെ ഒരിക്കൽ കൂടി മുഖ്യമന്ത്രിയാക്കുമെന്നാണ് സൂചന. ഭരണവിരുദ്ധ തരംഗത്തെയും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന ആരോപണങ്ങളും മറികടന്നാണ് ജനം നിതീഷിന്റെ നേതൃത്വത്തിന് വോട്ടുനൽകിയത്.
മുഖ്യമന്ത്രിക്കസേരയിൽ
നിതീഷിന്റെ നാൾ വഴി
2000 മാർച്ച് 3: നിതീഷ് ആദ്യമായി മുഖ്യമന്ത്രി. ഭൂരിപക്ഷമില്ലാത്തതിനാൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ രാജി
2005 നവംബറിൽ രണ്ടാം വട്ടം. അഞ്ചു വർഷ കാലാവധി തികച്ചു
2010 നവംബർ: ജെ.ഡി.യു-ബി.ജെ.പി സഖ്യം റെക്കാഡ് വിജയം നേടിയതിനെ തുടർന്ന് വീണ്ടും മുഖ്യമന്ത്രി
2014 മേയ്: ലോക്സഭാ തിരഞ്ഞെടുപ്പിലെ ജെ.ഡി.യുവിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി
2015 ഫെബ്രുവരി: വീണ്ടും മുഖ്യമന്ത്രി പദത്തിൽ
2015 നവംബർ: ആർ.ജെ.ഡി-ജെ.ഡി.യു-കോൺ. മഹാസഖ്യത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രി
2017 ജൂലായ്: മുന്നണിയിലെ ഭിന്നതയെ തുടർന്ന് രാജി. എൻ.ഡി.എയിൽ ചേർന്ന് ബി.ജെ.പി പിന്തുണയോടെ ആറാം തവണ മുഖ്യമന്ത്രി
2020 നവംബർ: തുടർഭരണത്തോടെ ഏഴാം തവണ
2022 ആഗസ്റ്റ്: എൻ.ഡി.എ വിട്ട് മഹാസഖ്യത്തിൽ ചേർന്ന് അടുത്ത സർക്കാർ രൂപീകരണം. എട്ടാം തവണ മുഖ്യമന്ത്രി
2024 ജനുവരി: മഹാസഖ്യം വിട്ട് വീണ്ടും എൻ.ഡി.എയിൽ. ഒമ്പതാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
2025 നവംബർ: എൻ.ഡി.എയുടെ വിജയത്തെ തുടർന്ന് പത്താം തവണ മുഖ്യമന്ത്രി പദത്തിലേക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |