
പാരീസ് : ഫ്രാൻസിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ബ്രെവിൻ ലെസ് പിൻസ് പട്ടണത്തിലെ ബീച്ചിൽ എത്തുന്നവരെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച കാത്തിരിക്കുന്നുണ്ട്. ഒരു കൂറ്റൻ പാമ്പിന്റെ അസ്ഥികൂടമാണത്. ലോകത്ത് നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്തത്ര ഭീമൻ അസ്ഥികൂടം ! പക്ഷേ, യഥാർത്ഥത്തിൽ അതേ മാതൃകയിൽ നിർമ്മിക്കപ്പെട്ട ഒരു ശില്പമാണെന്ന് മാത്രം.
' ലേ സെർപെന്റ് ഡി ഓഷൻ " എന്നാണ് 426 അടി നീളമുള്ള ഈ കൂറ്റൻ ശില്പത്തിന്റെ പേര്. ചൈനീസ് - ഫ്രഞ്ച് ശില്പിയായ ഹുവാംഗ് യോംഗ് പിംഗ് ആണ് ഈ അലൂമിനിയം ശില്പം നിർമ്മിച്ചത്. 2012ലാണ് ശില്പം നിർമ്മിച്ചത്.
ഫ്രാൻസിലെ ലോയർ നദി സെന്റ് ബ്രെവിൻ ലെസ് പിൻസ് പട്ടണത്തിൽ വച്ച് അറ്റ്‌ലാന്റിക് സമുദ്രവുമായി ചേരുന്ന ഭാഗമാണ് സെന്റ് ബ്രെവിൻ ലെസ് പിൻസിലുള്ളത്. ഇവിടെ കടലിൽ നിന്ന് കരയിലേക്ക് ഇഴഞ്ഞ് നീങ്ങുന്നതായി തോന്നിക്കുന്ന തരത്തിലാണ് ശില്പം നിർമ്മിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് സൗജന്യമായി ശില്പം കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |