മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വിയ്യാറയലിനെ വീഴ്ത്തി റയൽ മാഡ്രിഡ്. 14-ാംമിനിട്ടിൽ ഫെഡറിക്കോ വൽവെർദേയും 73-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറും നേടിയ ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. ഇതോടെ ഈ സീസൺ ലാലിഗയിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് ആറുജയവും മൂന്ന് സമനിലകളുമായി 21 പോയിന്റുളള റയൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 8 മത്സരങ്ങളിൽ ഏഴും ജയിച്ച് 21 പോയിന്റുമായി ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |