തിരുവനന്തപുരം : ഹരിദ്വാറിൽ നടന്ന ദേശീയ ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിനുള്ള കേരളത്തിന്റെ പെൺകുട്ടികളുടെ ട്രെയിൻ യാത്ര വനിതാ ടീം മാനേജർ ഒപ്പമില്ലാതെ. പെൺകുട്ടികളുടെ ടീമിനൊപ്പം വനിതാ മാനേജർ യാത്രയിലും മത്സരവേളയിലും താമസസ്ഥലത്തും ഉണ്ടാകണമെന്ന ചട്ടം കാറ്റിൽപറത്തിയതിനെക്കുറിച്ച് സംസ്ഥാന സ്പോർട്സ് കൗൺസിലിന് രക്ഷിതാക്കൾ പരാതി നൽകിയിരിക്കുകയാണ്.
സ്പോർട്സ് കൗൺസിലിന് കീഴിലുള്ള കബഡി ടെക്നിക്കൽ കമ്മിറ്റി നിശ്ചയിച്ചിരുന്ന ടീം മാനേജർ ടീമിനെ ട്രെയിനിൽ വിട്ടശേഷം വിമാനത്തിലാണ് ഹരിദ്വാറിലെത്തിയത്. തിരിച്ച് ഡൽഹിയിൽ നിന്ന് വിമാനത്തിൽ മടങ്ങി. അങ്ങോട്ടും ഇങ്ങോട്ടും ദിവസങ്ങൾ നീണ്ട ട്രെയിൻ യാത്രയിൽ കൃത്യസമയത്ത് ഭക്ഷണം ലഭിക്കാതിരുന്ന താരങ്ങൾക്ക് മറ്റു യാത്രക്കാരിൽനിന്നുള്ള ഉപദ്രവവും സഹിക്കേണ്ടിവന്നു. ഇന്ന് രാവിലെയേ ടീം കേരളത്തിൽ തിരിച്ചെത്തുകയുളള്ളൂ.
സംസ്ഥാന കബഡി അസോസിയേഷന്റെ അംഗീകാരം സ്പോർട്സ് കൗൺസിൽ റദ്ദാക്കിയിരിക്കുന്നതിനാലാണ് മത്സരങ്ങൾ സംഘടിപ്പിക്കാനും ദേശീയ ചാമ്പ്യൻഷിപ്പിൽ കുട്ടികളെ പങ്കെടുപ്പിക്കാനും ടെക്നിക്കൽ കമ്മറ്റിക്ക് രൂപം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |