കേരളം പുരുഷ സീനിയർ വോളിബാൾ ചാമ്പ്യന്മാർ
ജയ്പുർ : വോളിബാളിലെ കേരളത്തിന്റെ യശസ് വീണ്ടുമുയർത്തി ജയ്പൂരിൽ നടന്ന ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കേരളം ചാമ്പ്യന്മാരായി. അഞ്ചു സെറ്റ് നീണ്ട ഫൈനലിൽ സർവീസസിനെ കീഴടക്കിയാണ് കേരളത്തിന്റെ ചുണക്കുട്ടന്മാർ കിരീടമുയർത്തിയത്. വനിതകളുടെ ഫൈനലിൽ കേരളം ഫൈനലിൽ റെയിൽവേയ്സിനോട് തോറ്റ് റണ്ണേഴ്സ് അപ്പായി.
ആവേശത്തിന്റെ കൊടുമുടി കണ്ട പുരുഷ ഫൈനലിൽ കേരളത്തിന് വേണ്ടി ജെറോം വിനീത്, എൻ.ജിതിൻ,സേതു,ടെറിൻ വർഗീസ്, ജോൺ ജോസഫ് എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഹരിലാലാണ് കേരളത്തിന്റെ ചീഫ് കോച്ച്. സഹപരിശീലകരായി കിഷോർകുമാർ,ലാലുമോൻ എന്നിവരും ടീമിനൊപ്പമുണ്ടായിരുന്നു.
ദേശീയ വോളിബാൾ ഫെഡറേഷനിലെ തമ്മിലടി കാരണം വർഷങ്ങളായി മുടങ്ങിക്കിടന്ന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പ് ഇക്കുറി ദേശീയ ഒളിമ്പിക് അസോസിയേഷൻ രൂപീകരിച്ച ടെക്നിക്കൽ കമ്മറ്റിയാണ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |