തിരുവനന്തപുരം : ആൾ കേരള ഗവ: കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ഗവ. കോളേജിൽ നടത്തിയ സംസ്ഥാന ചെസ് മത്സരത്തിൽ ശ്രീജിത്ത്. ജി.എസ്. ചാമ്പ്യനായി. ഗൗതം കൃഷ്ണ, സിദ്ധാർത്ഥ് ശ്രീകുമാർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സെക്രട്ടറിയേറ്റ് ജീവനക്കാരനായ ശ്രീജിത്ത് ചെസ് പരിശീലകനുമാണ്. ശ്രീജിത്തിന്റെ ശിഷ്യനായ ഗൗതം കൃഷ്ണ കഴിഞ്ഞദിവസം എറണാകുളത്ത് പ്രിമിയർ ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന ടൂർണമെന്റിൽ ജേതാവായിരുന്നു. തിരുവനന്തപുരം കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ് ഗൗതം കൃഷ്ണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |