രൂപ@86.62
കൊച്ചി: അമേരിക്കൻ ബോണ്ടുകളുടെ വരുമാനത്തിലെ വർദ്ധനയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും എണ്ണ വിലയിലെ കുതിപ്പും ഇന്ത്യൻ രൂപയുടെ മൂല്യയിടിവ് രൂക്ഷമാക്കി. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 58 പൈസ ഇടിഞ്ഞ് റെക്കാഡ് താഴ്ചയായ 86.62ൽ അവസാനിച്ചു. രണ്ട് വർഷത്തിനിടെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിദിന ഇടിവാണിത്. ഡിസംബറിന് ശേഷം രൂപയുടെ മൂല്യം രണ്ട് ശതമാനത്തിലധികമാണ് കുറഞ്ഞത്.
രൂപയുടെ കനത്ത മൂല്യത്തകർച്ച ഇന്ത്യയിൽ വിലക്കയറ്റം രൂക്ഷമാക്കുമെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 80 ഡോളർ കവിഞ്ഞതിനൊപ്പം രൂപയുടെ മൂല്യയിടിവും ഇന്ധന വില വർദ്ധനയ്ക്ക് ആക്കം കൂട്ടും. ഇറക്കുമതി ചെലവ് കൂടുന്നതിനാൽ ഭക്ഷ്യ എണ്ണകൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, വാഹനങ്ങൾ, കൺസ്യൂമർ ഉത്പന്നങ്ങൾ എന്നിവയുടെ വില ഗണ്യമായി ഉയരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |