ബ്യൂണസ് ഐറിസ്: ഈ മാസം ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ഫുട്ബാൾ ടീമിൽ ലയണൽ മെസി കളിക്കില്ല. കഴിഞ്ഞ ദിവസം അമേരിക്കൻ മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് വേണ്ടി അറ്റ്‌ലാന്റ യുണൈറ്റഡിനെതിരേ കളിക്കുമ്പോൾ പരിക്കേറ്റതിനാലാണ് മെസി വിട്ടുനിൽക്കുന്നത്.
പൗളോ ഡിബാല, ഗോൺസ്വാലോ മോണ്ടിയേൽ, ജിയോവന്നി ലൊസെൽസോ എന്നിവരും ടീമിലില്ല. നേരത്തേ ഈ മത്സരങ്ങൾക്കുള്ള 33 അംഗ ടീമിൽ മെസിയെ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം മുഖ്യ പരിശീലകൻ ലയണല്‍ സ്‌കലോണി 25 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോഴാണ് മെസിയെ ഒഴിവാക്കിയത്. വരുന്ന ശനിയാഴ്ചയാണ് ഉറുഗ്വേയുമായുള്ള മത്സരം. അടുത്ത ബുധനാഴ്ച ബ്രസീലിനെ നേരിടും. തെക്കേ അമേരിക്കൻ മേഖലാ യോഗ്യതാ റൗണ്ടിൽ 25 പോയിന്റുമായി ഒന്നാംസ്ഥാനത്താണ് അർജന്റീന. 20 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഉറുഗ്വേ. 18 പോയിന്റുമായി ബ്രസീൽ അഞ്ചാമതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |