സഞ്ജുവിനെ ഇന്ത്യൻ ട്വന്റി-20 ക്യാപ്ടനാക്കണം: രവി ശാസ്ത്രി

Saturday 16 May 2026 12:00 AM IST

മുംബയ് : മലയാളി താരം സഞ്ജു സാംസണിനെ ഇന്ത്യൻ ട്വന്റി-20 ടീം ക്യാപ്‌നാക്കണമെന്ന അഭിപ്രായവുമായി മുൻ കോച്ചും കമന്റേറ്ററുമായ രവി ശാസ്ത്രി.2028ൽ നടക്കുന്ന നടക്കുന്ന അടുത്ത ലോകകപ്പിൽ ഇപ്പോഴത്തെ ക്യാപ്ടൻ സൂര്യകുമാർ യാദവിന് 37 വയസാകുമെന്നും അതിനാൽ കുറച്ചുകൂടി ചെറുപ്പക്കാരനായ ക്യാപ്ടനെ ഇപ്പോഴേ കണ്ടെത്തണമെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.ടീമിനെ നയിക്കാനുള്ള കഴിവ് തന്നിലുണ്ടെന്ന് ഐ.പി.എല്ലിലൂടെ സഞ്ജു തെളിയിച്ചതാണെന്നും സെലക്ടർമാർ ആ വഴിക്ക് ചിന്തിക്കണമെന്നും ശാസ്ത്രി പറഞ്ഞു.31 വയസാണിപ്പോൾ സഞ്ജുവിന്.

ഐ.പി.എല്ലിന് ശേഷം ഇന്ത്യയ്ക്ക് അയർലാൻഡിലും ഇംഗ്ളണ്ടിലും ട്വന്റി-20 പരമ്പരകളുണ്ട്. ഈ പരമ്പരകൾക്കായി പുതിയ ക്യാപ്ടനെ തിരഞ്ഞെടുക്കുമെന്നും സൂചനയുണ്ട്. ശ്രേയസ് അയ്യരെ ക്യാപ്ടനായി ടീമിലേക്ക് തിരിച്ചുവിളിക്കുമെന്നാണ് സൂചനകളെങ്കിലും സഞ്ജുവിന്റെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്.