ധോണി ഇന്ന് കളിച്ചേക്കും
Monday 18 May 2026 12:18 AM IST
ചെന്നൈ : പരിക്ക്മൂലം ഈ സീസണിൽ ഇതുവരെ കളിക്കാൻ കഴിയാതിരുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻ നായകൻ മഹേന്ദ്രസിംഗ് ധോണി ഇന്നെങ്കിലും കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിൽ ആരാധകർ. ടൂർണമെന്റിന് തൊട്ടുമുമ്പ് പരിശീലനത്തിടെ പരിക്കേറ്റ ധോണിക്ക് സീസണിലെ 12 മത്സരങ്ങളാണ് നഷ്ടമായത്. ഇനി രണ്ട് മത്സരങ്ങളേ ചെന്നൈയ്ക്കുള്ളൂ. ഹോംഗ്രൗണ്ടായ ചെപ്പോക്കിലെ അവസാന മത്സരമാണ് ഇന്നത്തേത്. അതിനാൽതന്നെ ധോണി ഇന്ന് കളിക്കുമെന്നാണ് പ്രതീക്ഷ. ധോണി ഇന്നലെ ചെപ്പോക്കിൽ പരിശീലനത്തിനിറങ്ങിയതും ആരാധകരുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.