വാങ്കഡേ: പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷകളും പരീക്ഷണങ്ങളുമായി ടീം ഇന്ത്യ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്നിറങ്ങുന്നു. രാത്രി 7 മുതൽ വാങ്കഡെയിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഏകദിന ലോകകപ്പ്, ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് എന്നിവയാണ് 2023ൽ ടീം ഇന്ത്യയുടെ പ്രധാന ലക്ഷ്യങ്ങൾ.
പുത്തൻ പ്രതീക്ഷകൾ
സീനിയേഴ്സിനെ ഒഴിവാക്കി ടീം ഇന്ത്യയുടെ തലമുറമാറ്റത്തിന്റെ മാറ്രത്തിന്റെ വ്യക്തമായ സൂചനകൾ നൽകുന്ന പരമ്പരയാണ് ശ്രീലങ്കയ്ക്കെതിരെ ഇന്ന് തുടങ്ങുന്നത്. രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, കെ,.എൽ രാഹുൽ, ശ്രേയസ് അയ്യർ,റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ആർ. അശ്വിൻ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ തുടങ്ങിയ സ്ഥിരം സാന്നിധ്യങ്ങളൊന്നും വ്യത്യസ്ത കാരണങ്ങളാൽ ടീമിലില്ല. ലിമിറ്റഡ് ഓവറിൽ ഹാർദിക് പാണ്ഡ്യയെ മുഴുവൻ സമയ ക്യാപ്ടനാക്കുന്നതിലേക്കുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ടീം മാനേജ്മെന്റിൽ അദ്ദേഹത്തിന് അത്തരത്തിലുള്ള നിർദ്ദേശങ്ങൾ കിട്ടിക്കഴിഞ്ഞെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ട്വന്റി-20 ലോകകപ്പിലെ സെമയിലെ പുറത്താകലിന് ശേഷം ന്യൂസിലൻഡിൽ ഹാർദികിന്റെ നേതൃത്വത്തിൽ ഇന്ത്യ ട്വന്റി-20 പരമ്പര നേടിയിരുന്നു. ബഗ്ലാദേശിനെതിരെ ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി ഉൾപ്പടെ നേടി മികച്ച ഫോമിലുള്ള ഇഷാൻ കിഷനും ആഭ്യന്തര ക്രിക്കറ്റിൽ നല്ല പ്രകടനം പുറത്തെടുക്കുന്ന റിതുരാജ് ഗെയ്‌ക്വാദുമാകും ഇന്ന് ഓപ്പണർമാരുടെ റോളിൽ എത്തുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ശുഭ്മാൻ ഗില്ലാണ് മറ്രൊരു ഓപ്പണിംഗ് ഓപ്ഷൻ. മലയാളി താരം സഞ്ജു സാംസണും ഇന്നവസരം ലഭിച്ചേക്കും. ഉമ്രാൻ മാലിക്കിനും അർഷ്ദീപിനുമായിരിക്കും പേസ്ഡിപ്പാർട്ട്മെന്റിന്റെ പ്രധാന ചുമതല.
സാധ്യതാ ടീം: ഇഷാൻ, റിതുരാജ്, സൂര്യ, സഞ്ജു, ഹാർദക്, ഹൂഡ,സുന്ദർ,ഹർഷൽ, അർഷ്ദീപ്,ഉമ്രാൻ, ചഹൽ.
മിന്നിക്കാൻ ലങ്ക
നിലവിലെ ഏഷ്യൻ ചാമ്പ്യൻമാരായ ശ്രീലങ്ക ലോകകപ്പ് സൂപ്പർ 12 റൗണ്ടിൽ പുറത്തായ ശേഷം ആദ്യട്വന്റി-20 മത്സരത്തിനാണ് ഇന്നിറങ്ങുന്നത്. ഏഷ്യാ കപ്പിൽ ഇന്ത്യയെ തോൽപ്പിക്കാനായതും ഡസുൻ ഷനാകയ്ക്കും സംഘത്തിനും ഇന്നാത്മവിശ്വാസം നൽകുന്ന ഘടകമാണ്.
സാധ്യതടീം: പതും നിസ്സാങ്ക, കുശാൽ മെൻഡിസ്, ധനഞ്ജയ, അസലങ്ക, ഭനുക രജപക്സെ, ഡുസുൻ ഷനാക,ഹസരങ്ക,കരുണാരത്നെ,തീക്ഷണ,മദുഷനാക, ലഹിരു കുമാര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |