സിഡ്നി : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ച്വറികൾ നേടിയ ഉസ്മാൻ ഖ്വാജയുടെയും (195 നോട്ടൗട്ട്) സ്റ്റീവൻ സ്മിത്തിന്റെയും (104) മികവിൽ ഓസ്ട്രേലിയ രണ്ടാം ദിവസം 475/4 എന്ന സ്കോറിലെത്തി. ടെസ്റ്റ് സെഞ്ച്വറികളുടെ എണ്ണത്തിൽ ഓസ്ട്രേലിയൻ ഇതിഹാസം ഡോൺ ബ്രാഡ്മാനെ മറികടന്ന സ്മിത്തിന്റെ 30-ാം മൂന്നക്കമാണിത്. ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കായി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാണ് സ്മിത്ത്. റിക്കി പോണ്ടിംഗും(41) സ്റ്റീവ് വോയും(32)മാത്രമാണ് ഓസീസ് നിരയിൽ സ്മിത്തിന് മുന്നിലുള്ളത്. ടെസ്റ്റിലെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന അന്താരാഷ്ട്ര റെക്കാഡ് (51)ഇപ്പോഴും സച്ചിൻ ടെൻഡുൽക്കർക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |