SignIn
Kerala Kaumudi Online
Friday, 26 April 2024 10.31 PM IST

പൊരുതി നിന്ന് സർഫ്രാസ്; സമനില പിടിച്ച് പാകിസ്ഥാൻ

cricket

കറാച്ചി : ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന നിമിഷംവരെ പൊരുതിനിന്ന് സമനില പിടിച്ച പാകിസ്ഥാൻ രണ്ട് മത്സരപരമ്പരയും 0-0ത്തിന് സമനിലയിലാക്കി. കറാച്ചിയിൽ രണ്ടാം ടെസ്റ്റിന്റെ അവസാനദിവസം 319 റൺസ് വിജയലക്ഷ്യം തേടി പൂജ്യം റൺസിന് രണ്ട് വിക്കറ്റുകൾ എന്ന സ്കോറിൽ കളി തുടർന്ന പാകിസ്ഥാൻ അവസാനദിവസം കളി അവസാനിപ്പിക്കുമ്പോൾ 304/9 എന്ന നിലയിലെത്തിയിരുന്നു. സർഫ്രാസ് അഹമ്മദ്(118),ഷാൻ മസൂദ്(35),ബാബർ അസം(27),സൗദ് ഷക്കീൽ(32),ആഘ സൽമാൻ(30),നസീം ഷാ(15*) എന്നിവരുടെ പോരാട്ടമാണ് പാകിസ്ഥാന് സമനില നൽകിയത്.ഒരു ഘട്ടത്തിൽ പാകിസ്ഥാന് വിജയസാദ്ധ്യതയുണ്ടായിരുന്നെങ്കിലും കളി തീരാൻ 21 പന്തുകൾ ശേഷിക്കേ സർഫ്രാസ് പുറത്തായതോടെ നസീം ഷായും അബ്രാർ അഹമ്മദും പിടിച്ചുനിന്ന് സമനിലനേടി.

പരമ്പരയിലാകെ 335 റൺസ് നേടിയ സർഫ്രാസാണ് മാൻ ഒഫ് ദ മാച്ചും മാൻ ഒഫ് ദ സിരീസും

സ്കോർ ബോർഡ്

ന്യൂസിലാൻഡ് ഒന്നാം ഇന്നിംഗ്സ് 449

പാകിസ്ഥാൻ ഒന്നാം ഇന്നിംഗ്സ് 408

ന്യൂസിലാൻഡ് രണ്ടാം ഇന്നിംഗ്സ് 277/5 ഡിക്ല.

പാകിസ്ഥാൻ രണ്ടാം ഇന്നിംഗ്സ് 304/9

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.