ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിന്റെ 63-ാം മിനിട്ടിൽ റിയാദ് മഹ്റേസ് നേടിയ ഗോളിനായിരുന്നു സിറ്റിയുടെ ജയം.
ഈ വിജയത്തോടെ സിറ്റിക്ക് 17കളികളിൽ നിന്ന് 39പോയിന്റായി. ഇത്രയും മത്സരങ്ങളിൽ നിന്ന് 44 പോയിന്റുള്ള ആഴ്സനലാണ് ഒന്നാം സ്ഥാനത്ത്. മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ 4-0ത്തിന് തോൽപ്പിച്ച ടോട്ടൻഹാം 33 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ടോട്ടൻഹാമിന് വേണ്ടി ഹാരി കേൻ ഇരട്ട ഗോളുകളും സൺ ഹ്യൂം മിൻ,മാറ്റ് ഡോഹെർട്ടി എന്നിവർ ഓരോ ഗോളും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |