SignIn
Kerala Kaumudi Online
Friday, 26 April 2024 2.37 PM IST

ഗോകുലത്തിന് വിജയത്തുടക്കം

gokulam

മഞ്ചേരി : പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഐ-ലീഗ് ഫുട്ബാൾ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനെ 1-0 ന് പരാജയപ്പെടുത്തി ഗോകുലം കേരള പുതിയ വർഷത്തിൽ മികച്ച തുടക്കം കുറിച്ചു. രണ്ടാം പകുതിയിൽ അരങ്ങേറ്റക്കാരൻ സെർജിയോ മെൻഡിഗുട്ട്‌സിയയാണ് നിർണായക ഗോൾ നേടിയത് ക്യാപ്ടൻ അമീനൗ ബൗബയുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയുടെ മികവാണ് ഗോകുലത്തിന് വിജയം സമ്മാനിച്ചത്.

കളിയുടെ ആദ്യ മിനിറ്റുകളിൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. സെർജിയോ മെൻഡി, നൗഫൽ എന്നിവർക്ക് ആദ്യ മിനിറ്റുകളിൽ അവസരങ്ങൾ ലഭിച്ചു. ആതിഥേയർക്ക് വേണ്ടിയുള്ള ആക്രമണം മിക്കതും നൗഫലിലൂടെ ആയിരുന്നു.

ആദ്യ പകുതിയുടെ അവസാന ആക്രമണം ഗോകുലത്തിന്റേതായിരുന്നു. സെർജിയോ മെൻഡിയുടെ മനോഹരമായ ഒരു ഹെഡ്‍ർ ചർച്ചിലിന്റെ ഗോൾകീപ്പർ അൽബിനോ ഗോമസ് നിർണായക റിഫ്ലെക്‌സ് സേവ് നടത്തി ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതിയിൽ , ഗോകുലത്തിന്റെ ഫർഷാദ് നൂർ, ശ്രീക്കുട്ടൻ വിഎസുമായി ബന്ധിപ്പിച്ച സ്പാനിഷ് സ്ട്രൈക്കർക്ക് പന്ത് ഫീഡ് ചെയ്തു, ബോക്സിൽ പ്രവേശിച്ച് ഗോൾകീപ്പറെ മറികടന്ന് പന്ത് മെൻഡി വലയിലാക്കി.

ഗോകുലം പ്രതിരോധം അവസാന മിനിറ്റുകളിൽ ചർച്ചിലിന്റെ ആക്രമണത്തെ തടുത്തു നിർത്തി. അധികസമയത്ത് ഒരു ഫ്രീകിക്കിൽ നിന്ന് സന്ദർശകർക്ക് സമനില നേടാനുള്ള അവസരം ഷരീഫ് മുഖമ്മദിന് ലഭിച്ചിരുന്നു പക്ഷെ ലക്‌ഷ്യം കണ്ടില്ല.

വിജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയ ഗോകുലം അടുത്ത മത്സരത്തിൽ മണിപ്പൂർ ട്രാവു എഫ് സിയെ 15ന് നേരിടും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, GOKULAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.