SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.52 AM IST

ലക്കി ലിന്നെറ്റ്

tennis

മഗ്ദ ലിന്നെറ്റ്, സബലേങ്ക, നൊവാക്ക് ജോക്കോവിച്ച്,ടോമി പോൾ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ

മെൽബൺ: സീഡ് ചെയ്യപ്പെടാത്ത പോളണ്ട് താരം മഗ്ദ ലിന്നെറ്റ് ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ വനിതാ സിംഗിൾസ് സെമി ഫൈനലിലെത്തി.സെർബിയയുടെ ഇതിഹാസതാരം നൊവാക് ജോക്കോവിച്ച് ഉൾപ്പടെ മറ്റ് പ്രമുഖരും സെമി ഫൈനലിലെത്തിയിട്ടുണ്ട്. ലോക റാങ്കിംഗിൽ 45-ാം റാങ്കുകാരിയായ മഗ്ദ ലിന്നെറ്റ് ക്വാർട്ടർഫൈനലിൽ 30-ാം റാങ്കുകാരി കരോളിൻ പ്ളിസ്കോവയെ അട്ടിമറിച്ചാണ് അവസാന നാലിലെത്തിയത്. സ്കോർ 6-3,7-5.ആദ്യമായാണ് 30കാരിയായ ലിന്നെറ്റ് ഒരു ഗ്രാൻസ്ളാം ടൂർണമെന്റിന്റെ സെമിയിൽ കടക്കുന്നത്.സെമിയിൽ അഞ്ചാം സീഡ് അര്യാന സബലേങ്കയാണ് ലിന്നെറ്റിന്റെ എതിരാളി. സബലേങ്ക ക്വാർട്ടറിൽ ക്രൊയേഷ്യയുടെ ഡൊണ്ണ വെകിച്ചിനെ 6-3,6-2നാണ് തോൽപ്പിച്ചത്. പുരുഷ സിംഗിൾസിൽ ജോക്കോവിച്ച് ലോക അഞ്ചാം നമ്പർ താരമായ ആന്ദ്രെ റുബലേവിനെ ക്വാർട്ടറിൽ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സെമിയിൽ പ്രവേശിച്ചത്. സ്‌കോർ: 6-1, 6-2, 6-4. സെമിയിൽ അമേരിക്കയുടെ ടോമി പോളാണ് ജോക്കോവിച്ചിന്റെ എതിരാളി. അമേരിക്കയുടെ തന്നെ ബെൻ ഷെൽട്ടണെ മറികടന്നാണ് ടോമി സെമിയിലെത്തിയത്. മറ്റൊരു സെമിയിൽ കാരെൻ ഖച്ചനോവ് ലോക മൂന്നാം നമ്പർ താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിടും 22 കരിയറിലെ 22-ാം ഗ്രാൻഡ്സ്ലാം കിരീടമാണ് ജോക്കോവിച്ച് ലക്ഷ്യം വെയ്ക്കുന്നത്. പ്രധാന എതിരാളിയായ റാഫേൽ നദാൽ പുറത്തായതോടെ ജോക്കോവിച്ചിന്റെ കിരീട സാധ്യകൾ കൂടുതൽ സജീവമായി. 10 ജോക്കോവിച്ചിന്റെ കരിയറിലെ പത്താം ഓസ്‌ട്രേലിയൻ ഓപ്പൺ സെമി ഫൈനൽ പ്രവേശനമാണിത്. ജാക്ക് ക്രോഫോർഡ് (11), റോജർ ഫെഡറർ (15) എന്നിവരാണ് താരത്തിന് മുന്നിലുള്ളത്. നിലവിൽ ഒൻപത് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ ജോക്കോവിച്ചിന്റെ അക്കൗണ്ടിലുണ്ട്. 44 ജോക്കോവിച്ചിന്റെ 44-ാം ഗ്രാൻസ്ലാം സെമി ഫൈനc പ്രവേശനമാണിത്. ഫെഡററുടെ പേരിലാണ് ഏറ്റവുമധികം സെമി ഫൈനൽ ( 46) കളിച്ച റെക്കോഡുള്ളത്. 26 ഓസ്‌ട്രേലിയൻ ഓപ്പണിൽ തുടർച്ചയായി 26 വിജയങ്ങൾ നേടാനും ജോക്കോവിച്ചിന് സാധിച്ചു. ഇതോടെ ആന്ദ്രെ അഗാസിയുടെ പേരിലുള്ള റെക്കോഡിനൊപ്പമെത്തി. സെമിയിൽ വിജയം നേടിയാൽ അഗാസിയെ മറികടന്ന് ജോക്കോവിച്ചിന് ഒറ്റയ്ക്ക് ഈ റെക്കോഡ് നേടാം. .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, TENNIS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.