പോച്ചെസ്ട്രൂം: അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ കടന്നു. ഇന്നലെ നടന്ന സെമിയിൽ ന്യൂസിലൻഡിനെ 8 വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ആദ്യം ബാറ്ര് ചെയ്ത ന്യൂസിലൻഡിന് 9 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ ഇന്ത്യ 14.2 ഓവറിൽ 2വിക്കറ്ര് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (110/2). ശ്വേത സെഹ്റവാത്ത് (പുറത്താകാതെ 61) അർദ്ധ സെഞ്ച്വറിയുമായി ഇന്ത്യൻ ചേസിംഗ് എളുപ്പത്തിലാക്കി. നേരത്തേ മൂന്ന് വിക്കറ്റ് വീഴ്ത്തിയ പർഷവി ചോപ്രയാണ് കിവീസിന്റെ ബാറ്റിംഗ്നിരയെ തകർക്കാൻ നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |