കൊച്ചി, : ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് - നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഒഴിവാക്കാനാകത്ത ചില കാരണങ്ങളാൽഇന്ന് സ്റ്റേഡിയം പരിസരത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകും.
ഇന്ന് സ്റ്റേഡിയം പരിസരത്ത് പാർക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. കാണികൾ പൊതുഗതാഗത സംവിധാനം കൂടുതലായും ഉപയോഗപ്പെടുത്തേണ്ടതാണ്. സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്ന റോഡുകളിലും വാഹനങ്ങൾക്ക് പ്രവേശനവും ഉണ്ടായിരിക്കില്ല. രാവിലെ 7.30 മുതൽ രാത്രി 10.30 വരെയാണ് ഗതാഗത നിയന്ത്രണം. വൈകീട്ട് മൂന്ന് മുതൽ ഏഴ് മണി വരെയായിരിക്കും കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം.
അതേസമയം മത്സരത്തിനുള്ള ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്നും ആരാധകർക്ക് അവസരമുണ്ട്. ടിക്കറ്റുകൾ ഓൺലൈനിന് പുറമെ സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |