കൊച്ചി: സൂപ്പർ താരങ്ങൾ അണിനിരക്കുന്ന വോളിബാൾ ക്ലബ്ബ് ലോക ചാമ്പ്യൻഷിപ്പിന് വേദിയായി ഇന്ത്യയെ തിരഞ്ഞെടുത്തു. രാജ്യത്തിന്റ കായിക ചരിത്രത്തിൽ ആദ്യമായാണിത്.
2023-2024 വർഷങ്ങളിലെ പ്രൈം വോളിബാൾ ചാമ്പ്യന്മാർക്ക് ഇറ്റലി, ബ്രസീൽ, ഇറാൻ തുടങ്ങി ലോകത്തെ ഏറ്റവും മികച്ച വോളിബാൾ രാജ്യങ്ങളിൽ നിന്നുള്ള ക്ലബ്ബുകളുമായി മാറ്റുരയ്ക്കാൻ അവസരം ലഭിക്കും. വോളിബാൾ വേൾഡിന്റെയു എഫ്.ഐ.വി.ബിയുടേയും നേതൃത്വത്തിൽ ഈ വർഷം ഡിസംബർ ആറിനും പത്തിനും ഇടയിലായിരിക്കും ചാമ്പ്യൻഷിപ്പ്. പ്രൈം വോളിബോൾ ലീഗ് ആരംഭിച്ചതിന് ശേഷം ഇന്ത്യയിൽ വോളിയിലെ വൻ കുതിച്ചുചാട്ടമാണ് ക്ലബ് ലോകചാമ്പ്യൻഷിപ്പിന്റെ വരവിന് വഴിതുറന്നത്.
കൊച്ചി ?
ഈ വർഷം അവസാനത്തോടെ ആതിഥേയ നഗരത്തെ പ്രഖ്യാപിക്കും. പട്ടികയിൽ മുന്നിൽ കൊച്ചിയുമുണ്ട്. പ്രഥമ പ്രൈം വോളിക്ക് ആതിഥേയരായതും വോളിബാളിന് കൂടുതൽ ആരാധകരുള്ളതും കൊച്ചിക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
350,000 ഡോളർ
വോളിബോൾ ലോക ചാമ്പ്യൻ പട്ടത്തിന് പുറമെ 350,000 ഡോളർ സമ്മാനത്തുകയും ജേതാക്കൾക്ക് ലഭിക്കും.
പുരുഷന്മാരുടെ ഏറ്റവും മികച്ച വോളിബാൾ ചാമ്പ്യൻഷിപ് ആദ്യമായി ഇന്ത്യയിലേക്ക് വരുന്നതിൽ എഫ്.ഐ.വി.ബി അതിയായ സന്തോഷത്തിലാണ്
ഡോ.ആരി എസ്. ഗ്രാഫ
പ്രസിഡന്റ്
എഫ്.ഐ.വി.ബി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |