ഇ.യുവിന് ട്രംപിന്റെ തീരുവ പ്രഹരം

Sunday 03 May 2026 1:16 AM IST

വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയൻ (ഇ.യു) രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും ട്രക്കുകൾക്കുമുള്ള തീരുവ 25 ശതമാനത്തിലേക്ക് ഉയർത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈആഴ്ച പ്രാബല്യത്തിൽ വരും. കഴിഞ്ഞ വർഷം ജൂലായിൽ ധാരണയായ വ്യാപാര കരാർ പാലിക്കുന്നതിൽ ഇ.യു പരാജയപ്പെട്ടെന്ന് കാട്ടിയാണ് നീക്കം. കരാറിലൂടെ തീരുവ 15 ശതമാനമായി കുറച്ചിരുന്നു. യു.എസിന്റെ കാർഷിക ഉത്പന്നങ്ങൾക്ക് തിരിച്ചടി തീരുവ ചുമത്തുന്നത് ഇ.യുവിന്റെ പരിഗണനയിലുണ്ട്.