ചന്ദ്രനിലും ചൊവ്വയിലേക്കും വമ്പൻ പര്യവേഷണ ലക്ഷ്യമിട്ട് ഇന്ത്യ, ഒപ്പം മൂന്ന് രാജ്യങ്ങളും
ന്യൂയോർക്ക്: ചന്ദ്രനിലും ചൊവ്വയിലും വമ്പൻ ബഹിരാകാശ പര്യവേഷണങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയും ഒപ്പം ആർട്ടെമിസ് രാജ്യങ്ങളും. ആർട്ടെമിസ് ഉടമ്പടിയുടെ ഭാഗമായി ഇന്ത്യ, ഇസ്രായേൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ സംയുക്തമായി ചേർന്ന് പുതിയൊരു ബഹിരാകാശ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭയിൽ വച്ചായിരുന്നു പ്രഖ്യാപനം. ബഹിരാകാശ സംബന്ധമായ വിവരങ്ങൾ ശേഖരിക്കാനും പങ്കാളികളായ നാല് രാജ്യങ്ങളുടെ കഴിവ് വികസിപ്പിക്കുന്നതിനും മുന്നോടിയായിട്ടാണ് പുതിയ നീക്കം.
പുതിയ ദൗത്യം രാജ്യങ്ങൾ തമ്മിലുളള ബഹിരാകാശ സംബന്ധമായ വിവരങ്ങൾ ശേഖരിക്കാൻ സഹായകമാകും എന്ന് അമേരിക്കൻ സംസ്ഥാന വകുപ്പ് അറിയിച്ചു. ആർട്ടെമിസ് കരാറുകൾ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുളള ബഹിരാകാശപര്യവേഷണത്തിന് അന്താരാഷ്ട്ര ബന്ധം വളർത്തിയെടുക്കാൻ സഹായിക്കുന്നു.
അതേസമയം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസാ ആർട്ടെമിസ് ഉടമ്പടിയുടെ ഭാഗമായി ചന്ദ്രനിൽ ആദ്യമായി ഒരു വനിതയടക്കം അയക്കാനുളള പദ്ധതിയിടുന്നുണ്ട്. ചൊവ്വയിലേക്കുളള ആദ്യ മനുഷ്യ ദൗത്യത്തിന് പ്രധാന പങ്കുവഹിക്കുകയാണ് നാസാ. ചരിത്രത്തിലെ ഏറ്റവും വിശാലവും വൈവിദ്ധ്യവുമായ അന്തർദേശീയ മനുഷ്യ ബഹിരാകാശ പര്യവേഷണ പരിപാടി എന്നാണ് നാസാ ആർട്ടെമിസ് ഉടമ്പടിയെ വിശേഷിപ്പിച്ചത്. അടുത്ത വർഷം ഒരു സ്‌ത്രീയെ ചന്ദ്രനിലേക്ക് അയക്കാനാണ് നാസ പദ്ധതിയിടുന്നത്.