ന്യൂഡൽഹി: ഇന്ത്യയുടെ ഭൂപടം തെറ്റായി രേഖപ്പെടുത്തിയതിൽ മാപ്പുപറഞ്ഞ് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). ആദ്യമായാണ് ഇത്തരത്തിലൊരു മാപ്പപേക്ഷ ഇസ്രയേൽ നടത്തുന്നത്. ജമ്മു കാശ്‌മീർ പാകിസ്ഥാന്റെ ഭാഗമായാണ് ഇസ്രയേൽ രേഖപ്പെടുത്തിയത്. ഇതിൽ കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഇസ്രയേൽ മാപ്പുപറഞ്ഞ് രംഗത്തെത്തിയത്.
ഭൂപടത്തിൽ അതിർത്തികൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് സമ്മതിച്ച ഐഡിഎഫ് അത് പ്രദേശത്തിന്റെ ചിത്രീകരണം മാത്രമാണെന്നും വിശദീകരിച്ചു. ഭൂപടം പുറത്തിറങ്ങിയതിന് പിന്നാലെ ഇന്ത്യൻ സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ കടുത്ത വിമർശനം ഉന്നയിക്കുകയായിരുന്നു. ചിലർ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ടാഗ് ചെയ്തും പ്രതികരണം അറിയിച്ചു. ഇത്തരത്തിൽ വിമർശനം ഉന്നയിച്ച ഇന്ത്യൻ റൈറ്റ് വിംഗ് കമ്മ്യൂണിറ്റി എന്ന എക്‌സ് ഹാൻഡിലിനോടായിരുന്നു ഐഡിഎഫിന്റെ പ്രതികരണം.
'എന്തുകൊണ്ടാണ് ഇന്ത്യ നിഷ്‌പക്ഷമായി നിലകൊള്ളുന്നതെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസിലായി കാണും, കാരണം നയതന്ത്രത്തിൽ ആരും നിങ്ങളുടെ സുഹൃത്തല്ല'- എന്നായിരുന്നു ഇന്ത്യൻ റൈറ്റ് വിംഗ് കമ്മ്യൂണിറ്റി കുറിച്ചത്. 'പോസ്റ്റ് ആ പ്രദേശത്തിന്റെ ഒരു ചിത്രീകരണം മാത്രമാണ്. ഭൂപടം അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതിൽ പരാജയപ്പെട്ടു. ഈ ചിത്രം മൂലമുണ്ടായ ഏതൊരു കുറ്റത്തിനും ഞങ്ങൾ ക്ഷമ ചോദിക്കുന്നു'- എന്നായിരുന്നു ഐഡിഎഫിന്റെ പ്രതികരണം. ഇന്ത്യൻ റൈറ്റ് വിംഗ് കമ്മ്യൂണിറ്റി പോസ്റ്റ് പങ്കുവച്ച് 90 മിനിട്ടിന് ശേഷമായിരുന്നു ഐഡിഎഫിന്റെ പ്രതികരണം. അതേസമയം, ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല.
Iran is a global threat.
— Israel Defense Forces (@IDF) June 13, 2025
Israel is not the end goal, it’s only the beginning. We had no other choice but to act. pic.twitter.com/PDEaaixA3c
This post is an illustration of the region. This map fails to precisely depict borders. We apologize for any offense caused by this image.
— Israel Defense Forces (@IDF) June 13, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |