വാഷിംഗ്ടൺ : അടുത്തിടെ യു.എസ് വെടിവച്ചിട്ട മൂന്ന് അജ്ഞാത ആകാശ വസ്തുക്കൾക്ക് ചൈനയുടെ ചാര ബലൂൺ പദ്ധതിയുമായി ബന്ധമില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇവ സ്വകാര്യ കമ്പനികളുടെയോ ഗവേഷണ സ്ഥാപനങ്ങളുടെയോ ഭാഗമായിരിക്കാമെന്നും എന്നാൽ ഇവ ശരിക്കും എന്താണെന്ന് വ്യക്തമല്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഇവ മറ്റൊരു രാജ്യത്തിന്റെയും നിരീക്ഷണ വസ്തുക്കൾ അല്ലെന്നും ബൈഡൻ പറഞ്ഞു. ഫെബ്രുവരി 11, 12, 13 തീയതികളിൽ യഥാക്രമം അലാസ്ക, കാനഡയിലെ യൂകോൺ, മിഷിഗണിലെ ഹ്യൂറൺ തടാകം എന്നിവിടങ്ങളിൽ ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകങ്ങളെയാണ് യു.എസ് തകർത്തത്. ഡ്രോണോ ചെറുവിമാനമോ ബലൂണോ ആകാമെന്ന് കരുതുന്നുണ്ടെങ്കിലും എന്താണെന്നോ എവിടെ നിന്ന് വന്നെന്നോ യു.എസ് വ്യക്തമാക്കിയിട്ടില്ല. അതേ സമയം, ഈ മാസം 5ന് വ്യോമാതിർത്തി ലംഘിച്ച ഒരു ചൈനീസ് ചാര ബലൂണിനെയും യു.എസ് വെടിവച്ചിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |